മലപ്പുറം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഖുർആൻ വലിച്ചിഴക്കപ്പെടുന്നതിൽ അതൃപ്തിയുമായി സമസ്ത. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ കേസിന്റെ മറവിൽ ഖുറാനെ തെരുവിലേക്ക് വലിച്ചിഴക്കരുത്. സ്വർണ്ണ കടത്ത് കേസിൽ ആക്രമണത്തിനും പ്രതിരോധത്തിനും ഖുറാനെ മറയാക്കരുതെന്ന് സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണ കടത്ത് കേസ് ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു.
ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കെ ടി ജലീലിനെതിരായ പ്രതിഷേധങ്ങളെ വിശേഷിപ്പിച്ചത്.