
മനാമ: 2025- 2026 അദ്ധ്യയന വര്‍ഷാരംഭത്തിന്റെ മുന്നോടിയായി ബഹ്റൈനിലെ വിദ്യാലയങ്ങളില്‍ ഇന്ന് അധ്യാപകരും മറ്റു ജീവനക്കാരും എത്തി.മദ്ധ്യവേനല്‍ അവധിക്കുശേഷം ക്ലാസുകളുടെ തുടക്കം സുഗമമാക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ക്കു വേണ്ടിയാണ് അവരെത്തിയത്.സെപ്റ്റംബര്‍ രണ്ടും മൂന്നും പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓറിയന്റേഷന്‍ ദിനങ്ങളായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അദ്ധ്യയന വര്‍ഷത്തിന് തയ്യാറെടുക്കാന്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.ചൊവ്വാഴ്ച രാവിലെ 7.30 മുതല്‍ വൈകുന്നേരം 4 വരെയും ബുധനാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയും രക്ഷിതാക്കളും അദ്ധ്യാപകരും തമ്മിലുള്ള കൂടിക്കാഴ്ചകളും ആശയവിനിമയങ്ങളുംനടക്കും.
