
മനാമ: ബഹ്റൈനിലെ ചരിത്രപ്രസിദ്ധമായ മുഹറഖ് നഗരത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതിക്ക് തുടക്കമായി.
ചരിത്രപരവും സാംസ്കാരികവുമായ സ്വത്വം നിലനിര്‍ത്തിക്കൊണ്ട് മുഹറഖിനെ ഒരു ആധുനിക നഗരമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഈ പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അവിടുത്തെ ജനപ്രതിനിധികള്‍ പറയുന്നു.
ആദ്യഘട്ടത്തില്‍ അവിടെ സര്‍ക്കാര്‍ ഏറ്റെടുത്ത 239 പ്ലോട്ടുകള്‍ നവീകരിക്കും. 300 ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കും. 63 തെരുവുകളും ഇടവഴികളും വികസിപ്പിക്കും.
പരമ്പരാഗത ബഹ്റൈന്‍ വാസ്തുവിദ്യാ സ്വത്വം പ്രതിഫലിപ്പിക്കുന്ന ഏകീകൃത ലൈറ്റിംഗ്, ലാന്‍ഡ്സ്കേപ്പിംഗ്, വാണിജ്യ ചിഹ്നങ്ങള്‍ എന്നിവ ഒരുക്കും. 360ലധികം പാര്‍ക്കിംഗ് ഇടങ്ങളുംനിര്മ്മിക്കും.
