
മനാമ: ബഹ്റൈനിലെ ഹഫീറയിലെ ബ്ലോക്ക് 995ല്‍നിന്ന് സതേണ്‍ മുനിസിപ്പാലിറ്റി 3,180 ടണ്‍ മാലിന്യം നീക്കം ചെയ്തു.
212 ട്രക്കുകളിലായാണ് മാലിന്യം നീക്കം ചെയ്തത്. മാലിന്യ സംസ്കരണ സ്ഥാപനമായ ഉര്‍ബാസറിന്റെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെയാണ് ഈ പ്രവൃത്തി നടന്നത്.
മേഖലയില്‍ ശുചിത്വ നിലവാരം വര്‍ധിപ്പിക്കാനും ജനവാസ മേഖലയുടെ ഭംഗി മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണിതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
