
ബഹ്റൈൻ എ. കെ. സി. സി. യുടെ അക്ഷരക്കൂട്ട്, എന്ന പ്രതിമാസ അക്ഷര സ്നേഹികളുടെ കൂട്ടായ്മ ബഹ്റൈനിലെ പ്രവാസി എഴുത്തുകാരി ഷീജ ചന്ദ്രൻ, സ്വന്തം കവിത ചൊല്ലിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ജീവിതത്തിലെ വെല്ലുവിളികൾ കൊണ്ട്, ബഹ്റൈനിൽ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്യുകയാണ് കവിയത്രിയായ ഷീജ ചന്ദ്രൻ.


വയനാ തൽപരരും എഴുത്തുമോഹികളുമായവരുടെ പ്രതിമാസ കൂടിച്ചേരലാണ് അക്ഷരക്കൂട്ട്.

അക്ഷരക്കൂട്ട് കൺവീനർ ജോജി കുര്യൻ അധ്യക്ഷനായിരുന്നു. എഴുത്തിന്റെയും വായനയുടെയും സംശുദ്ധി മാത്രം പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന ഒരു കൂട്ടായ്മയായിരിക്കും അക്ഷരക്കൂട്ടെന്ന് ജോജി കുര്യൻ പറഞ്ഞു.

വിവിധ മത രാഷ്ട്രീയ സാമൂഹ്യ തലങ്ങളിലെ, എല്ലാവരെയും പങ്കെടുപ്പിക്കുന്ന എ. കെ.സി.സി.യുടെ അക്ഷരക്കൂട്ട് വൻ വിജയമാകട്ടെ എന്ന് സന്തോഷ്.കെ.നായർ അഭിപ്രായപ്പെട്ടു. വിനോദ് ആറ്റിങ്ങൽ, ഹരീഷ് നായർ, അജിത്ത് കുടുംബ സൗഹൃദ വേദി, ജോസഫ്. വി. എം. ഷിനോയ് പുളിക്കൻ, എ.കെ.സി.സി പ്രസിഡണ്ട് ചാൾസ് ആലുക്ക, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ, വൈസ് പ്രസിഡണ്ട് പോളി വിതത്തിൽ, ബഹ്റൈനിലെ പ്രമുഖ സിനിമ സംവിധായകയും, എഴുത്തുകാരിയുമായ ലിനി സ്റ്റാൻലി മുൻ കെ.സി.എ. പ്രസിഡണ്ടും എ. കെ. സി.സി.നാടകവേദി കൺവീനറുമായ റോയ്.സി. ആന്റണി എന്നിവർ സംസാരിച്ചു.

ഫൈസലയുടെയും, ഹരീഷ് നായരുടെയും, ജോജി കുര്യന്റെയും.. കവിതാലാപനം കാണികളിൽ വേറിട്ട അനുഭൂതി സൃഷ്ടിച്ചു.

ബഹ്റൈനിലെ പ്രമുഖ എഴുത്തുകാരായ ആദർശ്, ഫൈസല, സുനിൽ തോമസ്, എ.കെ.സി. സി ഭാരവാഹികളായ ജിബി അലക്സ്, ജെയിംസ് ജോസഫ്, രതീഷ് സെബാസ്റ്റ്യൻ, മാൻസി മാത്യു, ജോൺ ആലപ്പാട്ട് എന്നിവർ നേതൃത്വം നൽകി.

അക്ഷരക്കൂട്ട് ജോയിൻ കൺവീനർ നവീന ചാൾസ് നന്ദിയും പറഞ്ഞു.

