
മനാമ: ബഹ്റൈനില്‍ മുതിര്‍ന്ന പൗരര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ക്കായുള്ള ഫീസുകളില്‍ 50 ശതമാനം ഇളവു നല്‍കണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.
മുഹമ്മദ് അല്‍ മാരിഫി എം.പിയുടെ നേതൃത്വത്തിലാണ് ഏതാനും എം.പിമാര്‍ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. രാജ്യത്ത് ഒരു പ്രത്യേക സീനിയര്‍ സര്‍വീസ് കാര്‍ഡ് ഏര്‍പ്പെടുത്തണം. ഇതിനായി സീനിയര്‍ സിറ്റിസണ്‍സ് റൈറ്റ്സ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 9 ഭേദഗതി ചെയ്യണം. ഈ കാര്‍ഡ് കൈവശമുള്ള മുതിര്‍ന്ന പൗരര്‍ക്ക് സര്‍ക്കാരിന്റെ എല്ലാ ഫീസുകളിലും 50 ശതമാനം ഇളവ് നല്‍കണം.
മരുന്ന്, ഭക്ഷണം, ഗതാഗതം, വീട്ടുപകരണങ്ങള്‍ എന്നിവയിലും ഇളവ് നല്‍കണം. ഇതിനായി സ്വകാര്യ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ പ്രേരിപ്പിക്കണമെന്നും എം.പിമാര്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന പൗരരെ സഹായിക്കാനും അവരുടെ ജീവിതച്ചെലവ് ലഘൂകരിക്കാനും രാജ്യത്തിന് അവര്‍ നല്കിയ സംഭാവനകളെ ആദരിക്കാനുമുള്ളൊരു മാര്‍ഗമാണിതെന്നും എം.പിമാര്പറഞ്ഞു.
