
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് നവീകരണ പ്രവൃത്തിയുടെ നാലാം ഘട്ടത്തിന് ഉടൻ തുടക്കമാകും. ഇതിൻറെ ബജറ്റ് ഇതുവരെ കണക്കാക്കിയിട്ടില്ല.
2017 ലാണ് നവീകരണ പ്രവർത്തി ആരംഭിച്ചത്. 2.296 ദശലക്ഷം ദിനാർ ചെലവിൽ നവീകരണ പ്രവർത്തിയുടെ മൂന്നു ഘട്ടങ്ങൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു.
സുരക്ഷാ സംവിധാനങ്ങളുടെ നവീകരണം സേവനങ്ങൾ മെച്ചപ്പെടുത്തൽ പുതിയ കേബിളുകൾ സ്ഥാപിക്കൽ വൈദ്യുതി ശൃംഖലകൾ മെച്ചപ്പെടുത്തൽ പുതിയ അഴുക്കുചാല്‍ നിർമ്മാണം പാതകൾ പുനർ നിർമ്മിക്കൽ തുടങ്ങിയവ നാലാംകെട്ട പ്രവർത്തിയിൽ ഉൾപ്പെടുന്നു.
മാർക്കറ്റിനു പുറത്തും പഴം പച്ചക്കറി വിഭാഗത്തിലും വാഹന പാർക്കിംഗ് സൗകര്യങ്ങൾ വികസിപ്പിക്കും. മത്സ്യമാംസ മാർക്കറ്റുകൾക്ക് മുന്നിൽ കൂടുതൽ സ്ഥലങ്ങൾ ഒരുക്കുകയും ചെയ്യും.
