
മനാമ: ലാമിയ നാഷണൽ പ്രൊജക്ടിന്റെ ബോർഡ് ഓഫ് ട്രസ്റ്റീസും ബഹ്റൈന്റെ ഊർജ്ജ മേഖലയുടെ പരിവർത്തനത്തിന് നേതൃത്വം നൽകുന്ന സംയോജിത ഊർജ്ജ ഗ്രൂപ്പായ ബാപ്കോ എനർജീസും സ്പോൺസർഷിപ്പ് കരാർ ഒപ്പുവെച്ചു.
ചടങ്ങിൽ യുവജനകാര്യ മന്ത്രി റാവാൻ ബിൻത് നജീബ് തൗഫീഖി പങ്കെടുത്തു. ലാമിയയുടെ ചെയർപേഴ്സൺ ഷൈഖ ധുവ ബിൻത് ഖാലിദ് ബിൻ അബ്ദുല്ല അൽ ഖലീഫയും ബാപ്കോ എനർജീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർക്ക് തോമസുമാണ് കരാറിൽ ഒപ്പുവെച്ചത്.
ദേശീയ യുവജന സംരംഭങ്ങൾക്ക് ഒരു ദീപസ്തംഭമായും വിവിധ തൊഴിൽ മേഖലകളിലും ഉൽപ്പാദന മേഖലകളിലും മികവ് പുലർത്താനും നവീകരിക്കാനുമുള്ള കഴിവ് പ്രകടിപ്പിച്ച വിശിഷ്ടരായ യുവ ബഹ്റൈനികളുടെ ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ഒരു വേദിയായി ലാമിയ മാറിയിരിക്കുന്നുവെന്ന് മന്ത്രി തൗഫീഖി പറഞ്ഞു.
ബഹ്റൈനിലെ യുവ പ്രതിഭകൾക്കുള്ള ഒരു മുൻനിര പ്ലാറ്റ്ഫോമും ഇൻകുബേറ്ററുമാണ് ലാമിയയെന്ന് ബാപ്കോ എനർജീസ് സി.ഇ.ഒ. മാർക്ക് തോമസ് പറഞ്ഞു.
