
മനാമ: ബഹ്റൈനിൽ ബൈക്കപകടത്തിൽ അതിഗുരുതരമായി പരിക്കേറ്റ് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവ് സുഖം പ്രാപിച്ചു.
അപകടത്തിൽ യുവാവിന്റെ കരളിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കനത്ത ആന്തരിക രക്തസ്രാവവുമുണ്ടായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഉടൻ ഡോക്ടർമാർ ഇത് കണ്ടെത്തി. യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. അടിയന്തരമായി ചികിത്സ തുടങ്ങി.
ശരീരം തുറന്നുള്ള ശസ്ത്രക്രിയ ഇല്ലാതെ അത്യാധുനിക രീതികൾ ഉപയോഗിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. 30 മിനിറ്റിനുള്ളിൽ ശസ്ത്രക്രിയ പൂർത്തിയായി. ശരീരത്തിൽ അടിഞ്ഞുകൂടിയ രക്തം നീക്കം ചെയ്തു. ക്രമേണ യുവാവ് സുഖം പ്രാപിക്കാൻ തുടങ്ങി.
മെഡിക്കൽ സംഘത്തിൻ്റെ വേഗത്തിലുള്ള പ്രതികരണത്തെ മെഡിക്കൽ സർവീസസ് മേധാവി ഡോ. ഹസീബ് അൽ അലൈ പ്രശംസിച്ചു.
