
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ( ഐ.വൈ.സി.സി ) ബഹ്റൈൻ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലേബർ ക്യാമ്പിൽ ഭക്ഷണ വിതരണം നടത്തി. ക്യാമ്പിലെ നിരവധി തൊഴിലാളികൾക്കാണ് ഐ.വൈ.സി.സി വനിതാ വേദി പ്രവർത്തകർ ഭക്ഷണം എത്തിച്ചത്. സ്നേഹവും, സാഹോദര്യവും, പരസ്പര സഹായവുമാണ് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ മൂല്യങ്ങളെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിത വേദി കോ ഓർഡിനേറ്റർ മുബീന മൻഷീർ പറഞ്ഞു. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉത്ഘാടനം ചെയ്തു. സ്വാതന്ത്ര്യദിനാശംസകൾ നേർന്ന അദ്ദേഹം, ഈ ദിനത്തിൽ ഇത്തരമൊരു കാരുണ്യ പ്രവർത്തനവുമായി മുന്നോട്ടു വന്ന വനിത വേദി ഭാരവാഹികളെ അഭിനന്ദിച്ചു. ഭാവിയിലും ഇത്തരം നല്ല പ്രവർത്തനങ്ങൾ നടക്കട്ടെ എന്നും, അതിന് സംഘടനയുടെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും ദേശീയ പ്രസിഡന്റ് കൂട്ടിച്ചേർത്തു.

വനിത വേദി സഹ കോർഡിനേറ്റർ മാരിയത്ത് അമീർഖാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, വനിത വേദി ചാർജ് വഹിക്കുന്ന ദേശീയ വൈസ് പ്രസിഡന്റ് അനസ് റഹിം, ദേശീയ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂർ, കോർ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിത വേദി സഹഭാരവാഹികൾ നേതൃത്വം നൽകി.
