
ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ – ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി – തേർസ്റ്റ് ക്വെഞ്ചേഴ്സ് 2025 തുടരുന്നു. കൊടും വേനലിൽ സുരക്ഷിതമായ ജോലി അന്തരീക്ഷം ഉറപ്പാക്കാനുള്ള തൊഴിൽ മന്ത്രാലയത്തിന്റെ സംരംഭവുമായി യോജിച്ച്, റിഫയിലെ ഒരു സൈറ്റിൽ വെള്ളം, ജ്യൂസ്, ലബാൻ, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം, ലഡ്ഡു, ബിസ്ക്കറ്റ്, കേക്ക് എന്നിവ ഐസിആർഎഫ് ബഹ്റൈൻ വിതരണം ചെയ്തു. ഈ വർഷം ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്. ഏകദേശം 120 തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു.
തൊഴിൽ മന്ത്രയാളത്തിലെ ഒക്യുപേഷണൽ സേഫ്റ്റി & ഹെൽത്ത് ഇൻസ്പെക്ഷൻ മേധാവി ശ്രീ ഹസൻ അൽ അരാദി വിതരണത്തിൽ പങ്കുചേർന്നു. തൊഴിലാളികൾക്ക് മന്ത്രാലയം നൽകുന്ന പിന്തുണയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറി ജവാദ് പാഷ, തേർസ്റ്റ് ക്വെഞ്ചേഴ്സ് കോർഡിനേറ്റർമാരായ ഫൈസൽ, ശിവകുമാർ, രാകേഷ് ശർമ്മ, മുരളീകൃഷ്ണൻ, ചെമ്പൻ ജലാൽ, ക്ലിഫോർഡ് കൊറിയ, കൽപ്പന പാട്ടീൽ, സാന്ദ്ര പാലണ്ണ, ആൽതിയ ഡിസൂസ, രുചി ചക്രവർത്തി, പാപ്പിയ ഗുഹ, രാജി മുരളി, റെയ്ന കൊറിയ, സ്വപ്ന, ഹേമലത സിംഗ് കൂടാതെ എച്ച്എസ്ഇ ഓഫീസർ രാജേഷ് സദാനന്ദ്, രാജേന്ദ്രൻ എന്നിവരും ഉത്സാഹഭരിതരായ വളണ്ടിയർമാരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.
ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഇന്നത്തെ പരിപാടി ഐസിആർഎഫ് വനിതാ ഫോറം ഏറ്റെടുത്ത നടത്തി .
മുൻ വർഷങ്ങളിലെന്നപോലെ, ബോറ സമൂഹവും ഉദാരമതികളായ വളണ്ടിയർമാരും ഈ പദ്ധതിക്ക് പിന്തുണ നൽകുന്നു.
