
മനാമ: ബഹ്റൈന്‍ സിവില്‍ ഡിഫന്‍സിലെ സന്നദ്ധപ്രവര്‍ത്തകര്‍ക്കായുള്ള ഫൗണ്ടേഷന് വളണ്ടിയര്‍ പരിപാടിയുടെ മൂന്നാം ഘട്ടം ജനറല്‍ ഡയറക്ടറേറ്റ് ആരംഭിച്ചു.
സാമൂഹ്യ പങ്കാളിത്തം വര്‍ധിപ്പിക്കുകയും പൊതുസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നയത്തിന്റെ ഭാഗമായാണിത്. അടിയന്തര സന്ദര്‍ഭങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതില്‍ ദേശീയ ശ്രമങ്ങള്‍ക്ക് ഫലപ്രദമായി സംഭാവന നല്കാന് സന്നദ്ധതയും കഴിവുമുള്ള സപ്പോര്‍ട്ട് ടീമുകളെ തയ്യാറാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പൊതുസുരക്ഷയും സുരക്ഷാ സംവിധാനവും മെച്ചപ്പെടുത്താനുള്ള ഒരു പ്രധാന സംഭാവനയായി സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയെന്ന ആഭ്യന്തര മന്ത്രിയും സിവില്‍ ഡിഫന്‍സ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ സമീപനത്തെയാണ് സന്നദ്ധസേവന പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അലി മുഹമ്മദ് അല്‍ കുബൈസി പറഞ്ഞു.
