
മനാമ: ബഹ്റൈനില്‍ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് മറൈന്‍ ഹെറിറ്റേജ് സീസണിന്റെ എട്ടാം പതിപ്പിനോടനുബന്ധിച്ച് നടന്ന മുത്തുവാരല്‍ മത്സരത്തില്‍ 11.14 ഗ്രാം മുത്തുകള്‍ മുങ്ങിയെടുത്ത അബ്ദുല്ല ഖലീഫ അല്‍ മുവദ ഒന്നാം സ്ഥാനം നേടി.
മുഹറഖിന് വടക്കുള്ള ഹെയര്‍ ഷാതിയ കടല്‍ മേഖലയിലാണ് മത്സരം നടന്നത്. 10.25 ഗ്രാം മുത്തുകള്‍ ശേഖരിച്ച മുഹമ്മദ് ഫാദല്‍ അബ്ബാസ് രണ്ടാം സ്ഥാനത്തും 9.13 ഗ്രാം മുത്തുകള്‍ ശേഖരിച്ച അബ്ദുല്ല നാസര്‍ അല്‍ ഖല്ലാഫ് മൂന്നാം സ്ഥാനത്തുമെത്തി.
ബഹ്റൈന്റെ പുരാതന സമുദ്ര പൈതൃകത്തിന്റെ സ്മരണയ്ക്കായാണ് ബഹ്റൈന്‍ ഇന്‍ഹെറിറ്റഡ് ട്രഡീഷണല്‍ സ്പോര്‍ട്സ് കമ്മിറ്റി മത്സരം സംഘടിപ്പിച്ചത്.
