
മനാമ: ബഹ്റൈനിലുടനീളം 24 ഇടങ്ങളിലായി 65,000ത്തിലധികം മരങ്ങള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് നാഷണല്‍ ഇനീഷ്യേറ്റീവ് ഫോര്‍ അഗ്രിക്കള്‍ചറല്‍ ഡവലപ്മെന്റ് നടപ്പാക്കിയ ദേശീയ വനവല്‍ക്കരണ പദ്ധതിയായ ‘ഫോര്‍ എവര്‍ഗ്രീന്‍’ നാലാം ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
ഇതോടെ മുനിസിപ്പാലിറ്റി, കൃഷികാര്യ മന്ത്രാലയത്തിനു കീഴിലുള്ള 15 സ്ഥലങ്ങളും മറ്റ് 9 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്ഥലങ്ങളുമടക്കം 11,757 ചതുരശ്ര മീറ്ററും 4,793 ലീനിയസ് മീറ്ററും ഉള്‍പ്പടുന്ന സ്ഥലങ്ങള്‍ ഹരിത ഇടങ്ങളായി.
ദേശീയ സ്ഥാപനങ്ങളും സ്വകാര്യ മേഖലാ സ്ഥാപനങ്ങളും ചേര്‍ന്ന് ഈ പദ്ധതിക്ക് നല്കിയ മൊത്തം ധനസഹായം 1,09,911 ദിനാറാണ്.
