
മനാമ: ബഹ്റൈനില്‍ ഷെയ്ഖ് ഹമദ് പാലത്തില്‍നിന്ന് കടലിലേക്ക് ചാടിയ 35കാരനായ ഏഷ്യക്കാരന്റെ മൃതദേഹം പോലീസും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് കണ്ടെത്തി.
സംഭവം പ്രധാന ഓപ്പറേഷന് റൂമില്‍ അറിഞ്ഞ ഉടന്‍ തന്നെ നടപടികള്‍ ആരംഭിച്ചിരുന്നു. ജീവനോടെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും അത് വിജയിച്ചില്ല.
അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷനെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള അന്വേഷണ നടപടികള്‍ ആരംഭിച്ചു.
