
സീറോ മലബാർ സഭയുടെ ഏക ഔദ്യോഗിക സംഘടനയായ കാത്തലിക് കോൺഗ്രസിന്റെ ബഹ്റൈൻ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചാൾസ് ആലുക്ക പ്രസിഡണ്ടായും, ജീവൻ ചാക്കോ സെക്രട്ടറിയായും, നേതൃത്വം നൽകുന്ന,ഭരണ സമിതിയിൽ വൈസ് പ്രസിഡന്റ് പോളി വിതയത്തിലും,ട്രഷറർ ജിബി അലക്സുമാണ്.
മറ്റു ഭാരവാഹികളായി ജെൻസൻദേവസ്സി, രതീഷ് സെബാസ്റ്റ്യൻ, ഡേവിഡ് തോമ്മാന, ജസ്റ്റിൻ ജോർജ്, ജോൺ ആലപ്പാട്ട്, അലക്സ്കറിയ, മോൻസി മാത്യു എന്നിവരാണ്.
കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കമ്മിറ്റിയുടെ കീഴിൽ
എഴുപത്തിമൂന്ന് രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസിന്റെ കമ്മറ്റികൾ സജീവമായി പ്രവർത്തിക്കുന്നുണ്ട്. കത്തോലിക്ക കോൺഗ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
താല്പര്യമുള്ളവർ മെമ്പർഷിപ്പ് സെക്രട്ടറി ജസ്റ്റിൻ ജോർജിനെ(37757503) ബന്ധപ്പെടണം.
