
മനാമ: ബഹ്റൈനിലെ സ്വകാര്യ കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ച കേസിൽ ഏഷ്യക്കാരനായ ജീവനക്കാരൻ അറസ്റ്റിലായി.
മോഷണം സംബന്ധിച്ച പരാതി ലഭിച്ചതനുസരിച്ച് പോലീസ് അതിവേഗം നടത്തിയ അന്വേഷണത്തെ തുടർന്നാണ് ഇയാൾ പിടിയിലായതെന്ന് ജനറൽ ഡയരക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻ്റ് ഫൊറൻസിക് എവിഡൻസ് അറിയിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മോഷ്ടിച്ച പണത്തിൻ്റെ ഒരു പങ്ക് ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
