
മനാമ: സേവന നിലവാരം മെച്ചപ്പെടുത്താനും ടൂറിസം സംബന്ധിച്ച് അവബോധം വർദ്ധിപ്പിക്കാനുമായി ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ടാക്സി ഡ്രൈവർമാർക്കായി അവബോധ ശിൽപശാല സംഘടിപ്പിച്ചു.
ബഹ്റൈൻ ടൂറിസം ആൻ്റ് എക്സിബിഷൻസ് അതോറിറ്റി, ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻ്റ് ആന്റിക്വിറ്റീസ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ടാക്സി മേഖല വികസിപ്പിക്കാൻ സമഗ്രമായൊരു പദ്ധതി നടപ്പിലാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.
