
മനാമ: ബഹ്റൈനിൽ 2025 ജൂൺ 29 മുതൽ ജൂലൈ 12 വരെയുള്ള കാലയളവിൽ തൊഴിലിടങ്ങളിൽ 1,167 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു.

ഇതിന്റെ ഫലമായി 19 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 242 നിയമലംഘകരായ വിദേശ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ സാധിച്ചു. നിരീക്ഷിച്ച ലംഘനങ്ങൾ സംബന്ധിച്ച് നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. ദേശീയത, പാസ്പോർട്ട്സ്, റെസിഡൻസ് അഫയേഴ്സ്, ആഭ്യന്തര മന്ത്രാലയം, പോലീസ് ഡയറക്ടറേറ്റ്, കോസ്റ്റ് ഗാർഡ്, വ്യവസായ വാണിജ്യ മന്ത്രാലയം, സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ എന്നിവയാണ് പരിശോധനയിൽ പങ്കെടുത്ത മറ്റു സർക്കാർ വകുപ്പുകൾ.
