
മനാമ: ബഹ്റൈന്‍ സ്പേസ് ഏജന്‍സി(ബി.എസ്.എ)യിലെ ചീഫ് സാറ്റലൈറ്റ് ഡിസൈന്‍ ഡിപ്പാര്‍ട്ട്മെന്റായ ആയിഷ അല്‍ ഹറമിനെ സ്പേസ് ആന്റ് സാറ്റലൈറ്റ് പ്രൊഫഷണല്‍സ് ഇന്റര്‍നാഷണല്‍ (എസ്.എസ്.പി.ഐ) പദ്ധതിയായ വിമന്‍ ഇന്‍ സ്പേസ് എന്‍ഗേജ്മെന്റിനു (ഡബ്ല്യു.ഐ.എസ്.ഇ) കീഴില്‍ പുതുതായി സ്ഥാപിതമായ ‘എസ്.എസ്.പി.ഐ-വൈസ് ഈസ്റ്റ്’ റീജിയണല്‍ ഗ്രൂപ്പിന്റെ സഹ അദ്ധ്യക്ഷയായി നിയമിച്ചു.
ലോകമെമ്പാടുമുള്ള ബഹിരാകാശ, ഉപഗ്രഹ വ്യവസായത്തിലെ സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ മുതിര്‍ന്ന നേതൃപാടവം വഹിക്കുന്ന ആദ്യ അറബ് വനിതയാണ് അല്‍ ഹറം. മിഡില്‍ ഈസ്റ്റിലെയും ഏഷ്യയിലെയും ബഹിരാകാശ മേഖലയിലെ സ്ത്രീകളെ പിന്തുണയ്ക്കുക എന്നതാണ് അവരുടെ നിയമനത്തിന്റെ ലക്ഷ്യം.
ബഹിരാകാശ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിലും സാങ്കേതിക, നേതൃത്വ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും എഞ്ചിനീയര്‍മാര്‍, ഗവേഷകര്‍, അറബ് സ്ത്രീകള്‍ എന്നിവരെ ശാക്തീകരിക്കുന്നതിനായി ശക്തമായ പ്രാദേശിക ശൃംഖലകള്‍ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അല്‍ ഹറം പറഞ്ഞു.
