
മനാമ: ബഹ്റൈനിലെ ജുഫൈറിൽ ബ്ലോക്ക് 324ലെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഉൾപ്രദേശങ്ങൾ നവീകരിക്കാനുള്ള സർക്കാരിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ പദ്ധതി. പമ്പിംഗ് സ്റ്റേഷനടക്കമുള്ള പുതിയ മലിനജല ശൃംഖലയുടെ നിർമ്മാണവും പദ്ധതി പ്രദേശത്തെ എല്ലാ പ്രധാന അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും ബന്ധിപ്പിക്കലും ഇതിലുൾപ്പെടുന്നു.
വിപുലമായ റോഡ് വികസനം, ജലസേചന ശൃംഖല സ്ഥാപിക്കൽ, 22-ാം തെരുവിന്റെയും ചുറ്റുമുള്ള റോഡുകളുടെയും പുനർനിർമ്മാണം എന്നിവയും ഇതിലുൾപ്പെടുന്നു. മൊത്തം മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ളവയാണ് ഇവ.
ടെൻഡർ ബോർഡ് തിരഞ്ഞെടുത്തതിനെ തുടർന്ന് ഡൗൺ ടൗൺ ഗ്രൂപ്പാണ് പ്രവൃത്തി നടത്തിയതെന്ന് മന്ത്രാലയം അറിയിച്ചു.
