
മനാമ: ബഹ്റൈനില്‍ തെരുവുനായ്ക്കളെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കുന്ന യജ്ഞം ഈ മാസം പുനരാരംഭിക്കാന്‍ മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയം ഒരുങ്ങുന്നു.
തെരുവുനായ്ക്കളുടെ പെരുപ്പം ജീവകാരുണ്യപരമായ രീതിയില്‍ നിയന്ത്രിക്കാനുള്ള യജ്ഞത്തില്‍ പങ്കെടുക്കാന്‍ മൃഗസംരക്ഷണ കമ്പനികളെ ക്ഷണിച്ചുകൊണ്ട് ഈ മാസം പുതിയ ടെന്‍ഡര്‍ പുറപ്പെടുവിക്കും. 2018ല്‍ ആരംഭിച്ച യജ്ഞം ഒരു വര്‍ഷം മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ പൊതുജനാരോഗ്യവും മൃഗക്ഷേമവും സംരക്ഷിച്ചുകൊണ്ട് തെരുവുനായ്ക്കളുടെ പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികള്‍ പുനരാരംഭിക്കുകയാണെന്ന് മന്ത്രാലയം അറിയിച്ചു.
