
മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021 ഒക്ടോബറില്‍ ബെയ്റൂത്തിലുണ്ടായിരുന്ന ബഹ്റൈന്‍ എംബസി അടച്ചത്. ലെബനാന് പ്രധാനമന്ത്രി നവാഫ് സലാമും നിലവില്‍ സിറിയ പ്രവര്‍ത്തിക്കുന്ന, ബഹ്റൈന്റെ ലെബനാനിലെ പുതിയ അംബാസഡര്‍ വഹീദ് മുബാറക് സയ്യാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംബസി തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലെബനാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്റൈന്റെ പിന്തുണയുണ്ടെന്നും ശക്തമായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയില്‍ സയ്യാര്‍ പറഞ്ഞു. ബഹ്റൈനുമായും മറ്റ് അറബ് രാഷ്ട്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ ലെബനാന് ആഗ്രഹിക്കുന്നുണ്ടെന്ന് നവാഫ് സലാം പറഞ്ഞു.
