
മുംബൈ: ട്യൂഷന് പോകാന്‍ അമ്മ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 14 കാരന് ആത്മഹത്യ ചെയ്തു. ബുധനാഴ്ച രാത്രി ഏഴിമണിയോടെയാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന് വന്ന് പറഞ്ഞപ്പോഴാണ് കുട്ടി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിവരം അമ്മ അറിഞ്ഞത്. മകന് എതിര്‍ത്തിട്ടും അമ്മ ട്യൂഷന് പോകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടര്‍ച്ചയായ നിര്‍ബന്ധത്തിനെ തുടര്‍ന്ന് കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മകന് ട്യൂഷന് ക്ലാസിലേക്കാണ് പോയതെന്നാണ് അമ്മ കരുതിയിരുന്നത്. എന്നാല്‍ കുട്ടി കെട്ടിടത്തിന് മുകളില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. ചോരയില്‍ കുളിച്ചുകിടക്കുന്ന കുട്ടിയെ കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അമ്മയെ വിവരം അറിയിക്കുന്നത്. അവര്‍ താഴേക്ക് ചെന്നപ്പോൾ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്.
