
മനാമ: ബഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈൻ മലയാളിഫോറത്തിന്റെ സഹകരണത്തോടെ ഗ്രന്ഥകാരനും അധ്യാപകനും ചരിത്രഗവേഷകനുമായ പി ഹരീന്ദ്രനാഥിനെ ആദരിച്ചു. സെഗ്യ്യയിൽ വച്ച നടന്ന പരിപാടിയിൽ ദാദാഭായ് നവറോജി യും ഗാന്ധിജിയും സ്വാതന്ത്ര്യ സമരചരിത്രത്തെപ്പറ്റിയും ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് ബാബു കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബി എം എഫ് സെക്രട്ടറി സുരേഷ് വീരാച്ചേരി സ്വാഗതം പറഞ്ഞു . ബാബു കുഞ്ഞിരാമൻ പി ഹരീന്ദ്രനാഥിനെ ഉപഹാരം നൽകി ആദരിച്ചു.

ദീപ ജയചന്ദ്രൻ, എബ്രഹാം ജോൺ , ഗഫൂർ കൈപ്പമംഗലം,എസ് വി ബഷീർ, തുടങ്ങി ബഹ്റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി പേര് ചടങ്ങിൽ സംബന്ധിച്ചു.
സജി സാമൂവൽ സുരേഷ് പുണ്ടൂർ സജിത്ത് വെള്ളി കുളങ്ങര അബ്ദുൽ സലാം മുജീബ്റഹ്മാൻ ബൈജു ആരാദ് എന്നിവർ നേരുത്വം നൽകിയ പരിപാടി ബബിന സുനിൽനിയന്ത്രിച്ചു
