കണ്ണൂര്‍: രണ്ടു ദിവസം മുമ്പ് എടക്കാട് ഏഴര മുനമ്പില്‍നിന്ന് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.
താഴെ കായലോട്ടെ എം.സി. ഹൗസില്‍ ഫര്ഹാന് റൗഫിന്റെ (18) മൃതദേഹമാണ് ഇന്ന് പുലര്‍ച്ച രണ്ടു മണിയോടെ രണ്ടു കിലോമീറ്റര്‍ ദൂരെ മുഴപ്പിലങ്ങാട് ശ്മശാനത്തിനടുത്ത് ബീച്ചില്‍നിന്ന് കണ്ടെത്തിയത്.
ബുധനാഴ്ച വൈകീട്ട് 6.45നാണ് വിദ്യാര്‍ത്ഥിയെ കടലില്‍ കാണാതായത്. ഫര്‍ഹാനും മൂന്നു സുഹൃത്തുക്കളും ചേര്‍ന്ന് കടല്‍ കാണാനായി ഏഴര പാറപ്പള്ളിക്കു സമീപം തീരത്തെത്തിയതായിരുന്നു. 2 പേര് ചായ കുടിക്കാന്‍ കടയന്വേഷിച്ച് പോയപ്പോള്‍ ഫര്‍ഹാനും മറ്റൊരു വിദ്യാര്‍ത്ഥിയും കടലോരത്തെ പാറയില്‍ ഇരിക്കുകയായിരുന്നു. ശക്തമായ തിരയടിച്ച് രണ്ടു പേരും കടലില്‍ വീണു. കൂട്ടുകാരന് നീന്തി രക്ഷപ്പെട്ടെങ്കിലും ഫര്‍ഹാനെ കാണാതായി. പ്ലസ് ടു പൂര്‍ത്തിയാക്കിയതിനു ശേഷം ഉപരിപഠനത്തിന് തയാറെടുക്കുകയായിരുന്നു ഫര്ഹാന്.
Trending
- ഹോട്ടലിൽ വൻ തീപിടിത്തം; 21 മരണം, മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ
- ‘കെഎം ബഷീറിന്റെ കൊലയാളിയെ മന്ത്രിക്കൊപ്പം ഇരുത്തരുത്’; പ്രതിഷേധവുമായി മാധ്യമ പ്രവര്‍ത്തകര്‍
- ‘ഇനി പാർട്ടിയുടെ ഭാഗം’: കെ ടി ജലീലും ഭാര്യയും സിപിഎം അംഗത്വമെടുത്തു
- എ.കെ.സി. സി.യുടെ ചർച്ചാ സദസ്സ് “വാർദ്ധക്യം ബാധ്യതയോ.. സാധ്യതയോ..”? ബിഷപ്പ് മാർ. റമിജിയോസ് ഇഞ്ചിനാനിയിൽ ഉദ്ഘാടനം ചെയ്യും
- ബഹ്റൈൻ ജനതയുടെ ഐക്യത്തെയും ദേശസ്നേഹത്തെയും പ്രശംസിച്ച് ഹമദ് രാജാവ്
- റയ്യാൻ മദ്രസ്സ ക്വിസ് മത്സര വിജയികൾക്ക് സമ്മാനം നൽകി
- പ്രവാസത്തിൻ്റെ മാധുര്യം: CBSE മലയാളം പാഠപുസ്തകത്തിൽ ബഹ്റൈൻ പ്രവാസിയുടെ പാഠവും
- മുഖ്യമന്ത്രി സതീശന്റെ അർധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് വാട്സ്ആപ്പിൽ പ്രചരിപ്പിച്ച 2 പേർക്കെതിരെ കേസെടുത്തു

