കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്കി.
എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ കാരണം ആള്‍ക്കൂട്ട അതിക്രമവും തുടര്‍ന്നുളള അവഹേളനവുമെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേ കാര്യങ്ങളാണ് ആണ്‍സുഹൃത്ത് പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസമായി കാണാമറയത്തായിരുന്ന മയ്യില്‍ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എ.എസ്.പി. വിശദമായി മൊഴിയെടുത്തു.
കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്നു വര്‍ഷമായി സുഹൃത്തായ റസീനയോടൊപ്പം കാറില്‍ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.
ഇതിനുശേഷം സ്കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മര്‍ദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധംകൊണ്ടാണെന്നാണ് ആണ് സുഹൃത്തിന്റെ മൊഴി.
Trending
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി
- ആറൻമുളയിലെ ആചാരലംഘന വിവാദം: ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ബോർഡ്, ഗൂഢാലോചനയെന്ന് ആരോപണം
- കാര്‍ തട്ടിയെടുക്കല്‍: വ്യാജ മെക്കാനിക്കിന്റെ വിചാരണ തുടങ്ങി
- വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം
- വ്യാജ പിഴ സന്ദേശങ്ങളെ കരുതിയിരിക്കാന്‍ മുന്നറിയിപ്പ്
- ക്ലാസില്‍ കുട്ടികള്‍ ഹാജരില്ലെങ്കില്‍ രക്ഷിതാക്കളെ വിവരമറിയിക്കാന്‍ വ്യവസ്ഥ വേണമെന്ന് എം.പിമാര്‍
- ഇടപാടുകാരുടെ പണം ദുരുപയോഗം ചെയ്തു; ബാങ്ക് ജീവനക്കാരന് അഞ്ചു വര്‍ഷം തടവ്