കോഴിക്കോട്: നഗരത്തിലെ മലാപ്പറമ്പില്‍ അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പോലീസ് ഡ്രൈവര്‍മാര്‍ പിടിയില്‍.
പോലീസ് എ.ആര്. ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട്ടെ ഒരു വീട്ടില്‍നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവരെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ ഇവര്‍ക്കു മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്പോര്‍ട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.
നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റു മൂന്നു സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്.
ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ ഒന്നാം പ്രതി ബിന്ദുവിന്റെ ഭര്‍ത്താവ് രാജുവിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഇവര്‍ യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. പുതിയ ഒളിസ്ഥലം തേടിപ്പോകുന്നതിനിടെയാണ് നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

