മനാമ: ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ ആക്രമണത്തെ ബഹ്റൈന്‍ അപലപിച്ചു.
ഈ ആക്രമണം പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്കി. സംഘര്‍ഷം കുറയ്ക്കാനും സംയമനം പാലിക്കാനും പിരിമുറുക്കങ്ങള്‍ കുറയ്ക്കാനും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.
മേഖലാ സ്ഥിരത, സുരക്ഷ, അന്താരാഷ്ട്ര സമാധാനം എന്നിവയ്ക്കുമേലുള്ള പ്രത്യാഘാതങ്ങളില്‍നിന്ന് മേഖലയെയും അവിടുത്തെ ജനങ്ങളെയും രക്ഷിക്കാന്‍ സൈനിക നടപടികള്‍ ഉടനടി നിര്‍ത്തണം. സംഭാഷണങ്ങളിലൂടെയും നയതന്ത്ര മാര്‍ഗങ്ങളിലൂടെയും പ്രതിസന്ധികള്‍ പരിഹരിക്കണം. ഇറാനിയന്‍ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്ക- ഇറാന് ചര്‍ച്ചകള്‍ തുടണം. മേഖലയിലെ എല്ലാ ജനങ്ങളുടെയും പ്രയോജനത്തിനായി ഈ സംഘര്‍ഷം അവസാനിപ്പിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

