മക്ക: ജി.സി.സി. രാജ്യങ്ങളിലെ ഹജ്ജ് മിഷന് മേധാവികളുടെയും പ്രതിനിധികളുടെയും വാര്‍ഷിക യോഗത്തില്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പങ്കെടുത്തു.
സൗദി അറേബ്യ തീര്‍ത്ഥാടകര്‍ക്കായി നല്കുന്ന പ്രധാന സൗകര്യങ്ങളെ ശൈഖ് അല്‍ ഖത്താന്‍ പ്രശംസിച്ചു. ഈ ശ്രമങ്ങള്‍ ബഹ്റൈന്‍ ഹജ്ജ് മിഷന് അതിന്റെ പദ്ധതികള്‍ നടപ്പിലാക്കാനും ബഹ്റൈനില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ നല്‍കാനും സഹായിക്കുകയും ഹജ്ജിലുടനീളം അവരുടെ സുഖവും സുരക്ഷയും ഉറപ്പാക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരന് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജാവ്, സൗദി അറേബ്യന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ശ്രദ്ധേയമായ സേവനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
Trending
- ഇന്ത്യൻ സ്കൂൾ പ്രിഫെക്റ്റ് കൗൺസിൽ സ്ഥാനമേറ്റു
- ബഹ്റൈന്‍ ഹജ്ജ് മിഷന് മേധാവി ജി.സി.സി. ഹജ്ജ് മിഷന് മേധാവികളുടെ യോഗത്തില്‍ പങ്കെടുത്തു
- ബഹ്റൈനില്‍ ഫിന്‍ടെക് ഫോര്‍വേഡ് മൂന്നാം പതിപ്പ് ഒക്ടോബറില്‍
- ഇടുക്കി പാർലമെൻറ് അംഗം അഡ്വ. ഡീൻ കുര്യാക്കോസ് ബഹ് റൈനിൽ
- ‘യഥാർത്ഥ സഖ്യം ബിജെപിയും കോൺഗ്രസും തമ്മിലുള്ളതാണ്’; ‘ഇന്ത്യ’ ബന്ധം ഉപേക്ഷിച്ച് എഎപി
- സെവൻ ആർട്സ് കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഈദ് നൈറ്റ് 2025 വെള്ളിയാഴ്ച്ച
- പാനൂരിൽ എംഡിഎംഎയും കഞ്ചാവുമടക്കം ലഹരി ഉൽപ്പന്നങ്ങളുമായി മൂന്ന് പേർ പിടിയിലായിൽ
- കാപ്പ കേസ് പ്രതി പൊലീസ് കസ്റ്റിഡിയില്‍ നിന്ന് രക്ഷപ്പെട്ടു