കോഴിക്കോട്: തന്നെ ശല്യം ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ മദ്ധ്യവയസ്കന് പോലീസുകാരെ ആക്രമിച്ച കേസില്‍ പിടിയിലായി.
കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി ഏബ്രഹാമിനെ(52)യാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനില്‍വെച്ച് ഇയാളും പരാതിക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിനെ ഇയാള്‍ പിടിച്ചുതള്ളി നെഞ്ചില്‍ കൈമുട്ടുകൊണ്ട് ഇടിച്ചു.
അക്രമം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, മിഥുന് എന്നിവര്‍ക്കു നേരെയും അക്രമം നടത്തി. സ്റ്റേഷന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ. രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നിവരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തി. പോലീസുകാരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.
Trending
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍

