ബീജിങ്: ചൈനയിലെ ബീജിങ്ങില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ യൂത്ത് മീഡിയ ലീഡേഴ്സ് പ്രോഗ്രാമില്‍ ബഹ്റൈന്റെ ശബ്ദം ശ്രദ്ധേയമായി.
ഉദ്ഘാടന സമ്മേളനത്തില്‍ എല്ലാ പ്രതിനിധികള്‍ക്കും വേണ്ടി സംസാരിക്കാന്‍ തിരഞ്ഞെടുത്തത് ബഹ്റൈനില്‍നിന്നുള്ള യാസ്മിന് മുഫീദിനെയാണ്. ഇത് ബഹ്റൈന്‍ മാധ്യമമേഖലയ്ക്കുള്ള അഭിമാനകരമായ അംഗീകാരമായി. ബഹ്റൈനിലെ ചൈനീസ് എംബസിയാണ് യാസ്മിനെ പ്രതിനിധിയായി തിരഞ്ഞെടുത്തത്.
സാംസ്കാരിക സമന്വയം പ്രോത്സാഹിപ്പിക്കുന്നതില്‍ പത്രപ്രവര്‍ത്തനത്തിനുള്ള പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ 35 രാജ്യങ്ങളില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി യാസ്മിന് സിന്‍ഹുവ ന്യൂസ് ഏജന്‍സി, ചൈന മീഡിയ ഗ്രൂപ്പ്, ഓള് ചൈന ജേണലിസ്റ്റ്സ് അസോസിയേഷന് ആസ്ഥാനം എന്നിവ സന്ദര്‍ശിച്ചു.
Trending
- അഅലിയിലെ ഇന്റര്‍സെക്ഷനില്‍ അപകടങ്ങളില്ലാതാക്കാന്‍ നടപടി വേണമെന്ന് നിര്‍ദേശം
- കിംഗ് ഫഹദ് കോസ് വേയില്‍ ബഹ്റൈന്റെ പ്രധാന കേന്ദ്രങ്ങളെക്കുറിച്ച് സൈന്‍ബോര്‍ഡുകള്‍ സ്ഥാപിക്കും
- ചൈനയില്‍ ബി.ടി.ഇ.എയുടെ പ്രമോഷണല്‍ റോഡ് ഷോ സമാപിച്ചു
- സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു; ബഹ്റൈനില്‍ സര്‍ക്കാര്‍ ഡിജിറ്റല്‍ സേവനങ്ങള്‍ പൂര്‍ണമായും പുനഃസ്ഥാപിച്ചു
- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.

