മനാമ: ബഹ്റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പിരിക്കുന്ന പണം പൊതുപണമായി കണക്കാക്കുമെന്ന് സാമൂഹ്യ വികസന മന്ത്രാലയം വ്യക്തമാക്കി.
ഈ ആവശ്യത്തിനായി പണം പിരിക്കാനുള്ള പെര്‍മിറ്റിന്റെ കാലാവധി ഒരു വര്‍ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. കാലാവധി അവസാനിച്ചാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സാമ്പത്തിക ഓഡിറ്റിംഗ് നടത്തണമെന്ന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് പിരിവ് സംബന്ധിച്ച് പാര്‍ലമെന്റില്‍ ബസ്മ മുബാറക്കിന്റെ ചോദ്യത്തിന് മറുപടിയായി സാമൂഹ്യ വികസന മന്ത്രി ഉസാമ അല്‍ അലവി പറഞ്ഞു.
പൊതുപണത്തിന്റെ അതേ രീതിയില്‍ ഫണ്ടുകള്‍ തരംതിരിക്കുന്നതിനാല്‍ ജീവകാരുണ്യ ഫണ്ട് പിരിവ് അനുവദിക്കുന്നതിനോടൊപ്പം പിരിവുകള്‍ നിയമത്തിന്റെ പരിധിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പിരിവിന് പെര്‍മിറ്റ് ലഭിക്കാന്‍ ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ മന്ത്രാലയം 30 ദിവസത്തിനകം തീരുമാനമെടുക്കും. അപേക്ഷിക്കുന്നത് വ്യക്തികളായാലും സ്ഥാപനങ്ങളായാലും സംഭാവന സ്വീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരു പ്രത്യേക അക്കൗണ്ട് തുറക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Trending
- വിജില്‍ തിരോധാന കേസ്: മൃതദേഹത്തിനായി സരോവരത്ത് തെരച്ചില്‍ നാളെയും തുടരും
- വൻ മാവോയിസ്റ്റ് വേട്ട, മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ വധിച്ച് സുരക്ഷാസേന
- മുൻ കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ അനുശോചിച്ചു.
- പി പി തങ്കച്ചൻ്റെ വേർപാടിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിച്ചു
- ഖത്തറിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ്; ‘അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനം, ശിക്ഷ ഉറപ്പാക്കണം’
- അമിത മയക്കുമരുന്ന് ഉപയോഗം; യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍
- ഭക്ഷണ ട്രക്കുകള്‍ ബഹ്റൈനികള്‍ക്ക് മാത്രം, വിദേശ തൊഴിലാളികള്‍ പാടില്ല; ബില്‍ പാര്‍ലമെന്റില്‍
- മുഹറഖിലെ ഷെയ്ഖ് ദുഐജ് ബിന്‍ ഹമദ് അവന്യൂ വെള്ളിയാഴ്ച മുതല്‍ ഒരു മാസത്തേക്ക് അടച്ചിടും