തിരുവനന്തപുരം: സത്യം വിജയിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ പോരെന്നും യാഥാർത്ഥ്യം ജനങ്ങളോടും വിശദീകരിക്കാൻ മന്ത്രി കെ.ടി. ജലീൽ തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്തൊക്കെയാണ് ചോദിച്ചതെന്ന് വിശദീകരിക്കാന്‍ മന്ത്രി തയാറാകണം. മന്ത്രിസഭാംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രന് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സത്യവാനാണെങ്കില്‍, സത്യമാണ് ഏറ്റവും വലുതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോര. എന്താണ് യഥാർത്ഥത്തില്‍ നടന്നത്. എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചത്?”- സുരേന്ദ്രൻ ചോദിച്ചു.