കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്റിന് മുൻപിൽ ഹാജരായത് തലയിൽ മുണ്ടിട്ടാണെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ഇതുപോലെ ഒരു ഗതികേട് ഒരു മന്ത്രിക്കും ഉണ്ടായിട്ടില്ല. മടിയിൽ കനം ഉള്ളതുകൊണ്ടാണ് വേഷം മാറി അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാകേണ്ടി വന്നത്. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. നാണമുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ചോദ്യം ചെയ്യലിനെ കുറിച്ച് മാധ്യമങ്ങളിൽ നിന്നും മറച്ചുവെച്ച് മന്ത്രി കള്ളം പറഞ്ഞത് എന്തിനു വേണ്ടിയാണ്. അന്വേഷണത്തെ ഭയക്കുന്നതാണ് ഇതിന് കാരണം. കള്ളം ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങളെ എന്തിനാണ് ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു