തിരുവനന്തപുരം: മലയാള സിനിമാസീരിയല്‍ നടിമാരുടെയും വനിതാ അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര്‍ മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്. സിനിമാസീരിയല്അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവ അശ്ളീല വെബ്സൈറ്റില്‍ നല്കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്നിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ് കരാര്‍ ഉറപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.