തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിന് സാധ്യത. ആന്ധ്രാപ്രദേശ് തീരത്തെ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കു പുറമേ കേരള, കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആയതിനാൽ മത്സ്യ തൊഴിലാളിൽ കടലിൽ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.
Trending
- കെനിയയിലെ വാഹനാപകടത്തിൽ മലയാളികളുടെ വിയോഗത്തിൽ വേദന പങ്കുവച്ച് മുഖ്യമന്ത്രി, നോർക്ക ഹെൽപ്പ് ലൈൻ തുറന്നു
- വാട്സാപ്പ് ഗ്രൂപ്പില്‍ മോശം പരാമർശം ചോദിക്കാനെത്തിയ സഹോദരങ്ങളെ വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി
- പതിനേഴുകാരനെ നിരന്തരം പീഡിപ്പിച്ചതായി പരാതി; ഇടവക വികാരിക്കെതിരേ കേസ്
- സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു
- കൂരിയാട്ട് ദേശീയപാത തകര്‍ന്ന ഭാഗത്ത് കരാറുകാർ പില്ലർ വയഡക്ട് നിർമിച്ച് മാലിന്യം നീക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം
- പോക്സോ കേസ് പ്രതിയെ പ്രവേശനോത്സവത്തിൽ പങ്കെടുപ്പിച്ചു: പ്രധാന അദ്ധ്യാപകനെ സസ്പെൻഡ് ചെയ്തു
- ജി.ഒ.പി.ഐ.ഒ. ബഹ്റൈൻ ജൂനിയർ ബാഡ്മിന്റൺ ഓപ്പൺ ടൂർണമെന്റ് നടത്തി
- കെനിയ വാഹനാപകടം; മരിച്ചവരിൽ അഞ്ച് പേരും മലയാളികൾ, നിരവധി പേർക്ക് പരിക്ക്