തിരുവനന്തപുരം : തലസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ പിടിമുറക്കിയ സാഹചര്യത്തി ൽ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം ഇല്ലാതാക്കാൻ സിറ്റി പോലീസ് നടത്തി വരുന്ന റെയ്ഡ് തുടരുന്നതിനിടെയാണ് കുപ്രസിദ്ധ ഗുണ്ടയായ നാലാഞ്ചിറ പാറോട്ടുകോണം ചിറയിൽ പുത്തൻവീട്ടിൽ പനങ്ങ രാജേഷ് എന്നു വിളിക്കുന്ന രാജേഷ് (41)നെ മെഡി.കോളേജ് പോലീസ് പിടികൂടിയത്. മെഡി.കോളേജ് പോലീസ് സ്റ്റേഷൻ ഉൾപ്പെടെ സിറ്റിയിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി മോഷണം , പിടിച്ചുപറി, വധശ്രമം, ആംസ് ആക്റ്റ് , എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരമുള്ള മുപ്പതോളം കേസുകളിലെ പ്രതിയാണ് പനങ്ങ രാജേഷ് എന്നു പോലീസ് പറഞ്ഞു. അതേസമയം സിറ്റി പോലീസിൻ്റെ പരിശോധനയിൽ മെഡി. കോളേജ് പോലീസ് ഇയാളുടെ വീട്ടിൽ നിന്നും ബോംബ് കണ്ടെടുത്തിരുന്നു. നേരത്തേ ഇയാൾ കരുതൽ തടങ്കൽ നിയമ പ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് വീണ്ടും ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം ഉള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.


