മനാമ: ശ്രീലങ്കയുടെ തനത് രുചികൾ പരിചയപ്പെടുത്തികൊണ്ടുള്ള ശ്രീലങ്ക ഭക്ഷ്യമേള ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ചു. സെപ്റ്റംബർ 10 മുതൽ 12 വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. സെപ്റ്റംബർ 10, 11 തീയതികളിൽ ലുലു ദാനമാളിലും സെപ്റ്റംബർ 12ന് ലുലു ജുഫൈറിലുമാണ് ഭക്ഷ്യമേള നടക്കുന്നത്. ശ്രീലങ്കൻ ഷെഫ് സമിത പത്മകുമാര ശ്രീലങ്കൻ വിഭവങ്ങൾ പരിചയപ്പെടുത്തും.
ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, പാൻ-ഏഷ്യൻ, ഇന്ത്യൻ (പ്രത്യേകിച്ച് തെക്കൻ), ഇന്തോനേഷ്യൻ രുചികൾ കൂടിച്ചേർന്നതാണ് ശ്രീലങ്കൻ വിഭവങ്ങൾ. പലതരം അരിയും തേങ്ങയും കേന്ദ്രീകരിച്ചാണ് ഇവരുടെ പാചകരീതി.
സമുദ്ര വിഭവങ്ങൾക്കാണ് ഭക്ഷ്യമേളയിൽ കൂടുതലും പ്രാധാന്യം നൽകിയിരിക്കുന്നത്. എല്ലാ വൈകുന്നേരവും 6 മണി മുതൽ 9 മണി വരെയാണ് ഭക്ഷ്യമേള നടക്കുന്നത്. ഫിഷ് അബു തീയൽ, ജാഫ്ന ക്രാബ് കറി, ശ്രീലങ്കൻ ഡെവിൾഡ് ചിക്കൻ എന്നീ പ്രത്യേക വിഭവങ്ങൾക്ക് പുറമെ ശ്രീലങ്കൻ ഡെസേർട്ട് പലഹാരങ്ങളും സ്ട്രിംഗ് ഹോപ്പർ, കറികൾ പോലുള്ള ജനപ്രിയ ഇനങ്ങളും മേളയിൽ പ്രദർശിപ്പിക്കും.