മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി. വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആചരിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. അഷ്ടമിരോഹിണി ദിവസം അർധരാത്രി വരെ കൃഷ്ണനാമം ജപിച്ചും, കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ചും, അവതാരകഥകൾ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങളും അവതരിപ്പിച്ചുകൊണ്ടും, ശോഭായാത്രകളിൽ പങ്കെടുത്തു ഈ ദിവസം ആഘോഷമാക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധാമാധവ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടിയായ അനുശ്രീ. ഇതിനു മുൻപ് ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


