കോഴിക്കോട്: ലോ കോളേജ് വിദ്യാര്‍ത്ഥിനി വാടകവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്തിനായി തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി.
തിങ്കളാഴ്ച വൈകീട്ട് 3.30നാണ് കോഴിക്കോട് നഗരത്തിനടുത്ത വാപ്പോളിത്താഴത്തെ വാടകവീട്ടില്‍ കോഴിക്കോട് ലോ കോളേജ് മൂന്നാം സെമസ്റ്റര്‍ വിദ്യര്‍ഥിനി തൃശൂര്‍ പാവറട്ടി ഊക്കന്‍സ് റോഡില്‍ കൈതക്കല്‍ മൗസ മെഹ്റിസിനെ (20) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ സഹപാഠികളായ ആറു പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആണ്‍സുഹൃത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയത്. മൗസയുടെ മരണത്തിനു ശേഷം ഇയാള്‍ ഒളിവിലാണ്. മൗസയുടെ ഫോണും കണ്ടെത്താനായിട്ടില്ല. മൗസയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കുടുംബം ആരോപിച്ചിരുന്നു.
തിങ്കളാഴ്ച രാവിലെ ക്ലാസിലുണ്ടായിരുന്ന മൗസ പിന്നീട് ക്ലാസില്‍നിന്നിറങ്ങി. ഉച്ചയ്ക്ക് രണ്ടിന് സഹപാഠിയുമായി കാമ്പസില്‍ സംസാരിച്ചിരിക്കുന്നത് മറ്റു വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മൂന്നരയോടെ മൗസയുടെ താമസസ്ഥലത്ത് അടുത്ത മുറിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥി എത്തിയപ്പോഴാണ് മൗസയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മൗസയുടെ ആണ്‍സുഹൃത്ത് കോവൂര്‍ സ്വദേശിയാണെന്ന് അറിയുന്നു. മൗസയുടെ ഫോണ്‍ ഇയാള്‍ കൊണ്ടുപോയതാണോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇയാള്‍ വിവാഹിതനാണെന്നും അറിയുന്നു.
Trending
- കെ. ഗോപിനാഥ മേനോന് ഡോക്ടറേറ്റ്
- കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ”എ പ്രഗനന്റ് വിഡോ” മത്സരവിഭാഗത്തില്‍
- വാഹനത്തില്‍ നാലര വയസുകാരന്റെ മരണം: പ്രതി കുറ്റം സമ്മതിച്ചു
- വാഹനാപകടമരണം: ഗള്‍ഫ് പൗരന് രണ്ടു വര്‍ഷം തടവ്
- വേഗതയുടെ വിസ്മയം കാഴ്ചവെച്ച് അരാംകോ എഫ്4 സൗദി അറേബ്യന്‍ ചാമ്പ്യന്‍ഷിപ്പ് രണ്ടാം റൗണ്ട് ഉദ്ഘാടന മത്സരം
- മുഖ്യമന്ത്രി പിണറായി വിജയനെ ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരിച്ചു
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി