ഭോപ്പാൽ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) മുൻ ഡയറക്ടർ ജനറലും മലയാളിയുമായ പ്രൊഫ.കെ. ജി സുരേഷിനെ, മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി ദേശീയ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമിച്ചു.
രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രൊഫ.സുരേഷ്, ദൂരദർശൻ ന്യൂസിൽ സീനിയർ കൺസൾട്ടിംഗ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്വർക്കിലെ എഡിറ്റോറിയൽ കൺസൾട്ടന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടൻറ്, ഡാൽമിയ ഭാരത് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് മീഡിയ ഉപദേശകൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

