മേപ്പാടി: വയനാട്ടില്‍ വീണ്ടുമുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണന് (27) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ബാലകൃഷ്ണനെ കാട്ടാന ആക്രമിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെയും വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഇരുമ്പുപാലത്തിനു സമീപം ഒരു ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Trending
- സിത്ര ഹൗസിംഗ് സിറ്റിയില്‍ രണ്ട് പൊതു പാര്‍ക്കുകള്‍ ഉദ്ഘാടനം ചെയ്തു
 - ബഹ്റൈനിലെ പുതിയ മാധ്യമ നിയമം രാജാവ് അംഗീകരിച്ച് ഉത്തരവിറക്കി
 - അല്‍ ഹിലാല്‍ ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തോണ്‍ നവംബര്‍ 14ന്
 - ഫണ്ട് വെട്ടിപ്പ്: ബഹ്റൈനില്‍ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ക്ക് 15 വര്‍ഷം തടവ്
 - ഖത്തര്‍ പ്രതിനിധി സംഘം എല്‍.എം.ആര്.എ. ആസ്ഥാനം സന്ദര്‍ശിച്ചു
 - ‘കറാഫ്’ ട്രോളിംഗ് നിരോധനം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
 - പിഎം ശ്രീ: ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
 - വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ്: ബഹ്റൈനില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ
 

