തിരുവനന്തപുരം: ബാലാഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്കി. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന് തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണപരിശോധന നടത്തുന്നത്. സെപ്തംബര്‍ 14 ന് ഇവരെ കോടതിയില്‍ വിളിപ്പിച്ച് നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന് ചോദിച്ചറിയും. നുണപരിശോധനയ്ക്ക് തയ്യാറാകുന്നവര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് വെച്ചോ കൊച്ചിയില്‍ വെച്ചോ നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.


