മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണാ റണാവത്ത്. നിയമ വിരുദ്ധമായ കെട്ടിടമാണെന്ന് ആരോപിച്ചാണ് മുംബൈ ബാന്ദ്ര വെസ്റ്റിലെ കങ്കണയുടെ വീടിനോട് ചേര്‍ന്ന കെട്ടിടം കോര്പ്പറേഷന് പൊളിച്ചത്. എന്നാല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ മുംബൈ ഹൈക്കോടതി കെട്ടിടം പൊളിക്കുന്നത് സ്റ്റേ ചെയ്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നടി ഉദ്ധവ് താക്കറെയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
https://twitter.com/i/status/1303636961131782147
വീട് തകര്‍ത്ത് പ്രതികാരം വീട്ടിയെന്നാണോ കരുതുന്നതെന്ന് കങ്കണ ഉദ്ധവ് താക്കറെയോട് ചോദിച്ചു. മുംബൈ കോര്പ്പറേഷന് തകര്‍ത്ത തന്റെ വീടിന്റെ വീഡിയോ ദൃശ്യങ്ങളും താരം പങ്കുവെച്ചു. ഇന്ന് തന്റെ വീട് തകര്‍ന്നതു പോലെ നാളെ ഉദ്ധവിന്റെ അഹങ്കാരം തകരുമെന്നും നടി പറഞ്ഞു. ഇത് കാലചക്രമാണ് സമയം ഒരിക്കലും ഒരുപോലെ നില്‍ക്കില്ലെന്ന് ഓര്‍ത്തിരിക്കണമെന്നും വീഡിയോയിലൂടെ കങ്കണ വ്യക്തമാക്കുന്നു.