പാലക്കാട്: മദ്ധ്യവയസ്കയെ ഭര്‍ത്താവ് കുത്തിക്കൊന്നു. പാലക്കാട് ഉപ്പുംപാടം സ്വദേശി ചന്ദ്രിക(53)യെയാണ് ഭര്‍ത്താവ് രാജന് കുത്തിക്കൊന്നത്.
വീട്ടിനകത്തുവെച്ച് പരസ്പരം വഴക്കിട്ടതിനു പിന്നാലെയാണ് രാജന് ഭാര്യയെ കുത്തിയത്. ശേഷം രാജന് സ്വയം കുത്തി. രാജനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ ശബ്ദം കേട്ട് എത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കിടക്കുന്ന അമ്മയെയും അച്ഛനെയും കണ്ടത്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
തോലന്നൂര്‍ സ്വദേശികളായ ഇവര്‍ രണ്ടാഴ്ചയായി ഉപ്പുംപാടത്ത് വാടകയ്ക്ക് താമസിച്ചുവരുകയാണ്. ഒന്നര വര്‍ഷം മുമ്പ് രാജന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനു മുമ്പും ചന്ദ്രികയെ രാജന് ഉപദ്രവിക്കാറുണ്ടായിരുന്നു എന്നറിയുന്നു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.
Trending
- സര്‍ക്കാര്‍ സ്ഥാപനത്തിനെതിരെ തെറ്റായ വാര്‍ത്ത: സമൂഹമാധ്യമപ്രവര്ത്തകയ്ക്കെതിരായ കേസ് കോടതിക്കു വിട്ടു
- അഞ്ചാമത് ബഹ്റൈന്‍ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം
- ക്രിമിനല്‍ കേസ് വിധിയെ എതിര്‍ത്ത് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടല്‍: നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ഗള്‍ഫ് എയര്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് തള്ളി
- നായയോട് ക്രൂരത: യുവാവ് അറസ്റ്റില്‍
- വത്തിക്കാനിലെ ആഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്റൈന്‍ ഗതാഗത മന്ത്രി
- സുരക്ഷാ കൗണ്‍സിലില്‍ പലസ്തീന് ജനതയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ബഹ്റൈന്‍
- WMO സ്നേഹ സംഗമം ശ്രദ്ധേയമായി

