കൊച്ചി: ജനശതാബ്ദിയടക്കമുള്ള ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള വിവിധ ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സുകള്‍, എറണാകുളം-വേണാട് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു നിര്‍ത്താനായിരുന്നു തീരുമാനം. ഈ സര്‍വ്വീസുകള്‍ ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു.
യാത്രക്കാര്‍ കുറവുള്ള സര്‍വീസ് നടത്തേണ്ടെന്ന് റെയില്‍വേ ബോര്‍ഡിനുള്ളില്‍ നിര്‍ദേശം ഉണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് എത്തിയിട്ടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഓടുന്ന വണ്ടികള്‍ റദ്ദാക്കുമെന്നാണ് അറിയുന്നത്.