മലയാളികൾക് ഏറെ പ്രിയങ്കരനായ ബിജു മേനോന് ഇന്ന് പിറന്നാൾ . 1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന കഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു.
പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സംയുക്ത വർമ്മയാണ് ഭാര്യ. അവസാനം ഇറങ്ങിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനും മാസ്സ് ഡയലോഗുകൾക്കും കയ്യടിക്കാത്തവരായി മലയാളികൾ ആരും തന്നെ ഉണ്ടാവില്ല.
ഓർമയിൽ നീണ്ടുനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ മലയാളിയ്ക് സമ്മാനിച്ച ബിനു മേനോന് , ജനങ്ങളെ കയ്യടിപ്പിച്ച കോശിയെ വിറപ്പിച്ച എസ് ഐ അയ്യപ്പൻ നായർക്ക് ഒരായിരം ജന്മദിന ആശംസകൾ..