ന്യൂ ജേഴ്സി :വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സംഘടിപ്പിച്ച വെർച്ച്യുൽ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് ‘വൺ ഫെസ്റ്റ് ‘കിക്ക് ഓഫും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭിരമായി .ഗ്ലോബൽ വൈസ് ചെയർ തങ്കം അരവിന്ദ് ആമുഖപ്രസംഗത്തോട് ആരംഭിച്ച് പരിപാടിയുടെ അവതാരക ഹ്യൂസ്റ്റൺ പ്രൊവിൻസ് വുമൺസ് ചെയർ ലക്ഷ്മി പീറ്റർ ആയിരുന്നു .സുമ നായരുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനുപ് വിളക്ക് കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു . ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ഓണസന്ദേശം നൽകി . അമേരിക്ക റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടല് സ്വാഗതം പറഞ്ഞു . ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി , ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ , ബേബി മാത്യു സോമതീരം ,അമേരിക്ക റീജിയൻ ഭാരവാഹികളായ ഹരി നമ്പൂതിരി, വർഗീസ് പി അബ്രഹാം, ഡോ ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു.
വൺ ഫെസ്റ്റ് റീജിയൻ കിക്ക് ഓഫ് ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് രാജേഷ് ജോണി നേതൃത്വം നൽകി. .പ്രസിദ്ധ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉദ്ഘാടനം നിർവ്വഹിച്ചു .കലാമണ്ഡലം ശിവദാസ് മാരാർ ടീം ചെണ്ടമേളം അവതരിപ്പിച്ചു . പെൻസിൽവാനിയ പ്രൊവിൻസ് ചെയർമാൻ സന്തോഷ് അബ്രഹാമിന്റെ മഹാബലി, മാലിനി നായരും സംഘവും അവതരിപ്പിച്ച തിരുവാതിര ,ഫ്ലോറിഡ പ്രോവിന്സിൽ നിന്നും കൃഷ്ണന്റെ ഫ്ലൂട്ട് അവതരണം ,സിജി ആനന്ദ് അവതരിപ്പിച്ച ഓണപ്പാട്ടുകൾ , വാഷിങ്ടൺ പ്രോവിന്സിലെ മറീന ആന്റണി യുടെ ഡാൻസ് , സൂരജ് ദിനമോണി യുടെ കോമഡി ഷോ,ഓട്ടം തുള്ളൽ , നിമ്മി ദാസിന്റെ ഡാൻസ് , ലക്ഷ്മി പീറ്റർ അവതരിപ്പിച്ച ഫാഷൻ ഷോ, നിഷാ പ്രദീപ്, ദീപ്തി നായർ (കെഎൻജെ പ്രസിഡന്റ്) എന്നിവരും സംഘവും അവതരിപ്പിച്ച സൗഹൃദ നൃത്തം എന്നിവ അവതരണ മികവുകൊണ്ട് ശ്രദ്ധേയമായി .