തിരുവനന്തപുരം: പി.വി.അന്‍വര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളവും ദുരുദ്ദേശപരവുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി.
പ്രതിപക്ഷനേതാവിനെതിരെ അഴിമതി ആരോപണമുന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ല. പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചത്.
നിലനില്‍പ്പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കാന്‍ തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അന്‍വര്‍ ശ്രമിക്കുന്നത്.
നുണ പറഞ്ഞും നുണ പ്രചരിപ്പിച്ചും മാത്രം നിലനില്ക്കാന് കഴിയുന്ന പരമദയനീയമായ അവസ്ഥയിലാണ് അന്‍വര്‍ എത്തിയിരിക്കുന്നത്. ഇതിനു മുമ്പും തികച്ചും അവാസ്തവവും സത്യവിരുദ്ധവുമായ വ്യാജ ആരോപണങ്ങള്‍ അന്‍വര്‍ ഉന്നയിച്ചിരുന്നു. വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ആ കേസില്‍ അന്‍വറിനോട് നേരിട്ട് ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിട്ടുമുണ്ട്.
തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നു പോലും തെളിയിക്കാന്‍ കഴിയാത്തതിന്റെ ജാള്യതയില്‍ വീണ്ടും വീണ്ടും ആരോപണങ്ങളുന്നയിച്ച് സ്വയം പരിഹാസ്യനാവുകയാണ് അന്‍വര്‍. കേരളത്തിലെ സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ച് അന്‍വര്‍ നടത്തുന്ന ഹീനമായ നീക്കങ്ങള്‍ ജനം തിരിച്ചറിയുകയും തള്ളിക്കളയുകയും ചെയ്യും. അന്‍വറിന്റെ ഈ ആരോപണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശശി പറഞ്ഞു.
Trending
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര്‍ സ്പ്രേ കുടുക്കി; സ്കൂട്ടര്‍ യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്‍ന്ന 10 പേര് പിടിയില്‍
- മരിച്ചെന്ന് കരുതി മോര്‍ച്ചറിയിലേക്ക് മാറ്റിയ വയോധികനില്‍ ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം
- ദർശന പുണ്യം നേടി ജനലക്ഷങ്ങൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു